32.8 C
Kottayam
Friday, March 29, 2024

രവീന്ദ്ര ജഡേജയും പത്തുവര്‍ഷത്തിനുശേഷം ഉനദ്ഘട്ടും ഇന്ത്യൻ ഏകദിന ടീമിൽ,സഞ്ജു പുറത്തുതന്നെ

Must read

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കുമാറി തിരിച്ചെത്തിയ രവീന്ദ്ര ജഡേജയെ ടീമിലെടുത്തപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ബിസിസിഐ അവസരം നല്‍കിയില്ല. പത്ത് വർഷങ്ങൾക്കു ശേഷം ജയ്ദേവ് ഉനദ്ഘട്ട് ഏകദിന ടീമിൽ മടങ്ങിയെത്തി. 2013 നവംബറിൽ വെസ്റ്റിൻ‍ഡീസിനെതിരെയാണ് ഉനദ്ഘട്ട് അവസാനം ഏകദിന മത്സരം കളിച്ചത്.

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയെ ചാംപ്യൻ‍മാരാക്കിയതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ ഉനദ്ഘട്ടിനെ ടീമിൽ ഉൾപ്പെടുത്തിയത്. പരുക്കു പൂർണമായും മാറാത്തതിനാൽ ജസ്പ്രീത് ബുമ്രയ്ക്ക് ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും ഏകദിന പരമ്പരയും നഷ്ടമാകും. ടെസ്റ്റ് പരമ്പരയിൽ മോശം ഫോം തുടരുന്ന കെ.എൽ. രാഹുലും ഏകദിന ടീമിലുണ്ട്. ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ.

സ്വകാര്യ കാരണങ്ങളാൽ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ഏകദിനം കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. ഈ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും. മാർച്ച് 17നാണു മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മുംബൈ, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണു മത്സരങ്ങൾ.

ഇന്ത്യ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, യുസ്‍വേന്ദ്ര ചെഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷാർദൂൽ ഠാക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്ഘട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week