KeralaNews

രാജ്യത്ത് റേഷന്‍ വിതരണ സമ്പ്രദായം അടിമുടി മാറുന്നു,അര്‍ഹരായവര്‍ക്ക് മാത്രം ഇനി റേഷന്‍

ന്യൂഡല്‍ഹി:രാജ്യത്ത് റേഷന്‍ വിതരണ സമ്പ്രദായം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ ലഭ്യമാക്കും വിധം റേഷന്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുവാന്‍ കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ കരട് രൂപം തയ്യാറായിക്കഴിഞ്ഞു. ഈ മാസം തന്നെ അന്തിമരൂപം നിലവില്‍ വരുമെന്നാണ് അറിയുന്നത്.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം റേഷന്‍ കാര്‍ഡ് ഉടമകളായ 80 ശതമാനം പേരും ഇപ്പോള്‍ റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആളുകളും സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണ്.ഇത് മുന്നില്‍കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്. എല്ലാവര്‍ക്കും റേഷന്‍ നല്‍കുന്നതിന് പകരം അര്‍ഹരായ ആളുകള്‍ക്ക് മാത്രമായി റേഷന്‍ പരിമിതപ്പെടുത്തുവാനാണ് കേന്ദ്രം നടപടി തുടങ്ങിയത്.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സെക്രട്ടറി വിവിധ സംസ്ഥാനങ്ങളുമായി കഴിഞ്ഞ ആറ് മാസമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച്‌ അന്തിമ രൂപം തയ്യാറാക്കും.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കനുസരിച്ച്‌ ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് (ഒഎന്‍ഒആര്‍സി) പദ്ധതി 2020 ഡിസംബര്‍ വരെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 32 ഇടങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴിലുള്ള ജനസംഖ്യയുടെ 86 ശതമാനത്തോളം വരുന്ന 69 കോടി ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker