ടൂത്ത് പേസ്റ്റിനു പകരം പല്ലു തേച്ചത് എലിവിഷം കൊണ്ട്, വീട്ടമ്മക്ക് ദാരുണാന്ത്യം, ദുരൂഹതയിൽ അന്വേഷണമാരംഭിച്ച് പോലീസ്

ഉഡുപ്പി: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച്‌ പല്ലു തേച്ച വീട്ടമ്മ മരിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മാല്‍പെ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. 57 വയസ്സുകാരിയായ ലീല കര്‍ക്കേര എന്ന വീട്ടമ്മയാണ് എലിവിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്ന് മാല്‍പെ പൊലീസ് അറിയിച്ചു. രാവിലെ പല്ല് തേയ്ക്കുമ്പോള്‍ അബദ്ധത്തില്‍ പേസ്റ്റിന് പകരം എലിവിഷമാണ് ഇവര്‍ ബ്രഷില്‍ തേച്ചത്.

ടൂത്ത് പേസ്റ്റും എലിവിഷത്തിന്റെ ട്യൂബും അടുത്തടുത്തായാണ് ഇരുന്നത്. ഇതാണ് അബദ്ധം പറ്റാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.പല്ലുതേക്കാനായി ടൂത്ത് പേസ്റ്റിന് പകരം എലിവിഷം ഉപയോഗിക്കുകയായിരുന്നു. വ്യത്യാസം മനസ്സിലാക്കിയ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു.

എലിവിഷം പേസ്റ്റ് രൂപത്തില്‍ ഉപയോഗിക്കുമെന്നത് അറിയില്ലായിരുന്നുവെന്നും ടൂത്ത് പേസ്റ്റിന് അടുത്താണ് എലിവിഷം വെച്ചിരുന്നതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News