Home-bannerKeralaNews
ചാലക്കുടിയില്‍ സ്‌കൂളില്‍ വിദ്യാർത്ഥിയ്ക്ക് പാമ്പുകടിയേറ്റ സംഭവം: കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍
തൃശ്ശൂര്‍ : ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍ ഷൈജന്‍.
പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ല. തന്നെ വിളിച്ചു വരുത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. 15 മിനിറ്റിനകം താന്‍ എത്തിയെന്നും കൂടുതല്‍ പരാതികള്‍ക്കില്ലെന്നും ഷൈജന്‍ ആരോപിച്ചു.
ചാലക്കുടി സി എം ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് സ്‌കൂള്‍ പരിസരത്ത് നിന്ന് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News