ഭോപ്പാല്‍: പീഡനക്കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നു പുറത്തിറങ്ങിയയാള്‍ നാല് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതി അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
ബുധനാഴ്ചയാണ് നാല് വയസുകാരിയായ കുഞ്ഞിനെ വീട്ടില്‍ നിന്നു കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 200 മീറ്റര്‍ അകലെ കടുകു പാടത്ത് നിന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിക്കൊപ്പമാണ് കുഞ്ഞിനെ അവസാനം കണ്ടെതെന്ന് പോലീസ് പറഞ്ഞു.
കുഞ്ഞിന്റെ മാതാപിതാക്കള്‍ മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോയിരിക്കുകയാണ്. അതിനാല്‍ മുത്തച്ഛനും മുത്തശിക്കുമൊപ്പമാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. കുറ്റകൃത്യം ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.