മലപ്പുറത്ത് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തച്ചറായി ആലിക്കുട്ടിയെയാണ് പിടിയിലായത്. മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ ചുമത്തി.

ലോക്ക് ഡൗണ്‍ പ്രമാണിച്ച് സ്‌കൂള്‍ അടയ്ക്കുന്നതിനു തൊട്ടു മുന്‍പുള്ള ദിവസം, പ്രതി തച്ചറായി ആലിക്കുട്ടി തങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പരാതിപെട്ടിരുന്നു. അധ്യാപകര്‍ ഇക്കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

പിന്നീട്, സ്‌കൂളിലെ പ്രധാന അധ്യാപകന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരിന്നു. സംഭവത്തില്‍ എടവണ്ണ പോലീസ് പ്രാഥമികാന്വേഷണം നടത്തുകയും വിദ്യാര്‍ത്ഥിനികളിലൊരാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇത് പ്രകാരം പ്രതി ആലിക്കുട്ടിയെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

പോക്സോ, ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല് വിദ്യാര്‍ത്ഥിനികള്‍ ഇരയായിട്ടുണ്ടോ എന്നത് പരിശോധിക്കാന്‍, ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ കൗണ്‍സിലിംഗ് നടത്താനാണ് അധികൃതരുടെ ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News