ഒരു ലോക്ക് ഡൗണ്‍ അപാരത; ഡെന്റല്‍ ആശുപത്രിയില്‍ യുവതിക്ക് സുഖപ്രസവം!

ബംഗളുരു: ലോക്ക് ഡൗണില്‍ ബംഗളൂരുവിലെ ഡെന്റല്‍ ആശുപത്രിയില്‍ യുവതി പ്രസവിച്ചു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ദിവസവേതനക്കാരനായ യുവാവ് ഭാര്യയെയും കൂട്ടി ഏഴുകിലോമീറ്റര്‍ നടന്നാണ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ 20കാരിയായ യുവതിയുടെ പ്രസവം നടന്നു.

എന്നാല്‍, കുട്ടിക്ക് ജീവന്‍ ഉള്ളതിന്റെ ലക്ഷണങ്ങള്‍ കാണാഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ രക്ഷപെടുത്താന്‍ ഡെന്റല്‍ സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചു. ഇതിനിടയില്‍ അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. എന്നാല്‍, പിന്നീട് 10 മിനിട്ടിന് ശേഷം കുട്ടിയ്ക്ക് ജീവന്റെ തുടിപ്പുകള്‍ കണ്ടു.

മറ്റ് വഴികള്‍ കാണാഞ്ഞാണ് യുവാവ് ഭാര്യയെയും കൂട്ടി ഡെന്റല്‍ ആശുപത്രിയില്‍ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഇരുവരെയും ബംഗളുരുവിലെ കെ.സി ചന്ദ്ര ഗവ. ആശുപത്രിയില്‍ പ്രേവശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News