വ്യായമത്തിന്റെ ക്ഷീണത്തില്‍ മയങ്ങുന്നതിനിടെ ദേശീയ കായികതാരത്തെ അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ആഗ്ര: ദേശീയ ബാഡ്മിന്റണ്‍ താരത്തെ അയല്‍വാസി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ദേശീയമീറ്റില്‍ 2016ലും 2019ലും സംസ്ഥാനത്തെ പ്രതിനിധികരിച്ച് ബാഡ്മിന്റണ്‍ മത്സരത്തില്‍ പങ്കെടുത്ത താരത്തിന് നേരെയാണ് പീഡന ശ്രമമുണ്ടായത്.

രാവിലെ വ്യായാമം കഴിഞ്ഞ് 21 കാരിയായ കായികതാരം ഉറങ്ങുന്നതിനിടെ വീട്ടിലെത്തിയ അയല്‍വാസി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് താരം പറയുന്നു. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം.

മറ്റാരും ഇല്ലാത്ത സമയത്താണ് യുവാവ് വീട്ടിലെത്തിയത്. നിലവിളി കേട്ട് കുറച്ച് അകലെയുണ്ടായിരുന്ന സഹോദരന്‍ ഓടി എത്തിയാണ് തന്നെ രക്ഷിച്ചത്. ബഹളം കേട്ട് എത്തിയ വിനോദിന്റെ കുടുംബാംഗങ്ങള്‍ സഹോദരനെയും സുഹൃത്തിനെയും മര്‍ദ്ദിച്ചതായും യുവതി പറയുന്നു. പരാതി നല്‍കാന്‍ യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരാതി നല്‍കുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉപദേശിച്ചു. ഇതനുസരിച്ച് പരാതി നല്‍കാതെ തിരികെ പോന്നു.

വീട്ടിലെത്തിയപ്പോള്‍ പ്രതിയുടെ കുടുംബം വീണ്ടും ആക്രമിക്കുകയും പരാതി നല്‍കാന്‍ കഴിയാത്തതില്‍ തങ്ങളെ പരിഹസിക്കുകയുമായിരുന്നു. കൂടാതെ കരിയര്‍ നശിപ്പിക്കുമെന്നും കുടുംബത്തെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News