NationalNews

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; ഏഴു മരണം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്.

ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണിത്. അപകടത്തിന് ഇരയായവര്‍ എല്ലാവരും സ്ത്രീകളാണെന്നാണ് വിവരം. അഞ്ചു പേര്‍ സ്ഫോടനമുണ്ടായ ഉടനെയും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker