തിരുവനന്തപുരത്ത് ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണമൂലയില്‍ ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മന്ത്രവാദിയായ തൃശൂര്‍ സ്വദേശി ബിനിഷ് ശര്‍മക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയില്‍ തിരുവല്ലം പോലീസാണ് ആദ്യം കേസെടുത്തത്. തുടര്‍ന്ന് സംഭവം നടന്ന മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

ബാധയൊഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയെ മുറിയില്‍ പ്രവേശിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രതി ബിനിഷ് ഒളിവിലാണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News