ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ 13 വയസുകാരിയെ ക്രൂരമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. ലഖിംപൂര്‍ ഖേരിയിലെ കരിമ്പിന്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം ഷാളുകൊണ്ട് കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്.
യുപി ഹാപ്പൂരില്‍ കഴിഞ്ഞ ആഴ്ച ബലാത്സംഗത്തിനിരയായ 6 വയസ്സുകാരി ആശുപത്രി വിട്ടിട്ടില്ല. അതിന് മുന്‍പാണ് അതിക്രൂരമായ സംഭവം ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 13 വയസ്സുകാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചില്‍ മൃതദേഹം 130 കിലോമീറ്റര്‍ അകലെയുള്ള കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തി.
പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചിരിക്കുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു എന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ജംഗിള്‍ രാജ് തുടരുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News