പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠന്‍(72)ആണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചു. ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു മണികണ്ഠന്‍. ഇയാള്‍ക്ക് രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആറാമത്തെ മരണമാണിത്. കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം,വയനാട് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരില്‍ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍, ആലപ്പുഴയില്‍ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍, പത്തനംതിട്ടയില്‍ കോന്നി സ്വദേശി ഷഹറുബാന്‍, തിരുവനന്തപുര ചിറയിന്‍കീഴ് സ്വദേശി രമാദേവി എന്നിവരാണ് ഞായറാഴ്ച മരിച്ചത്.

നേരത്തെ വയനാട്ടില്‍ വാളാട് സ്വദേശി ആലി കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ജൂലൈ 28നാണ് ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നത്. അര്‍ബുദ രോഗിയായിരുന്നു. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News