25.4 C
Kottayam
Friday, May 17, 2024

അന്വേഷണം ആരംഭിച്ചത് പച്ചമരുന്ന് ചികിത്സകനിൽ, ഒടുവിൽ എത്തിയത് കൊടുംക്രൂരനായ കുറ്റവാളിയിൽ

Must read

ചെറുപുഴ :പച്ചമരുന്ന് ചികിത്സയുടെ പിന്നാലെ അന്വേഷണം ചെന്നെത്തിയത് കൊടുംക്രൂരനായ കുറ്റവാളിയിലേയ്ക്ക് . കാസര്‍കോഡ് ബളാലില്‍. 16 കാരിയായ ആന്‍മരിയ വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു തെളിയിക്കാനായത് ചെറുപുഴ പൊലീസിന്റെ അന്വേഷണ മികവ് തന്നെയാണ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആന്‍മരിയ മരിച്ചത്

എന്നാല്‍ പിതാവ് ബെന്നി (48)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹതയുളളതായി സംശയമുര്‍ന്നത്. മഞ്ഞപ്പിത്തമെന്ന് കരുതി ആന്‍മരിയയെ ചെറുപുഴയ്ക്കു സമീപമുളള ബന്ധുവീട്ടില്‍ താമസിച്ചാണു പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണു മരിച്ചത്. തുടര്‍ന്ന് ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പച്ചമരുന്ന് ചികിത്സയെ തുടര്‍ന്നാണോ മരണം സംഭവിച്ചതെന്ന സംശയത്തില്‍ വ്യക്തത തേടി മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയില്‍ നിന്നു ചെറുപുഴ എസ്‌ഐ മഹേഷ് കെ. നായര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് മരണത്തിലെ ദുരൂഹതയേറിയത്.

കുട്ടിയുടെ ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സര്‍ജന്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ പൊലീസ് ഇന്‍സ്പെക്ടര്‍ എം.പി.വിനീഷ്‌കുമാര്‍ തുടരന്വേഷണത്തിനു വെളളരിക്കുണ്ട് എസ്എച്ച്ഒയ്ക്ക് വിവരങ്ങള്‍ കൈമാറി. കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന സംശയത്തിലാണു അന്വേഷണം ആരംഭിച്ചതെങ്കിലും ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു കണ്ടെത്തുകയായിരുന്നു.

ചെറുപുഴ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പൊലിസ് ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്‍,എസ്‌ഐ ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിനു ഒടുവിലാണു ആന്‍മരിയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22)യുടെ അറസ്റ്റിലേക്ക് നയിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week