27.6 C
Kottayam
Sunday, June 7, 2026

ബലാല്‍സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി; പിന്തുണയഭ്യര്‍ത്ഥിച്ച് റാണ അയ്യൂബ്

Must read

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള സത്യസന്ധമായ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിച്ചതിനാല്‍ ഭീഷണി നേരിടുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. കൊലപ്പെടുത്തുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണി ഉയരുന്നതായി അവര്‍ ട്വീറ്റ് ചെയ്തു. തനിക്കെതിരേ മാത്രമല്ല, കുടുംബത്തേയും ലക്ഷ്യമിട്ടാണ് ഭീഷണികള്‍ ഉയരുന്നത്. ചില ദിവസങ്ങള്‍ മോശവും അസഹനീയവുമാണ്. മാനസികമായി ഏറെ ആഘാതം സൃഷ്ടിക്കുന്നതാണ് നിലവിലെ അവസ്ഥകള്‍. റാണാ അയ്യൂബ് ട്വീറ്ററില്‍ കുറിച്ചു.

ഈ സാഹചര്യത്തില്‍ തന്നെ പിന്തുണച്ച ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷനും പെന്‍ അമേരിക്കക്കും റാണാ അയ്യൂബ് നന്ദി അറിയിച്ചു. രാജ്യത്തെ ധീരരായ മാധ്യമ പ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി റാണാ അയ്യൂബിനെതിരേ വ്യാപക ആക്രമണമാണ് നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് റാണക്കെതിരേ പ്രചാരണം അഴിച്ചുവിട്ടത്.

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണത്തിന് ഇരയാവുന്ന മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിന് പിന്തുണയുമായി വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മകള്‍ രംഗത്തെത്തി. റാണാ ആയ്യൂബിനെതിരായ കൂട്ടായ ആക്രമണം ഭയപ്പെടുത്തല്‍ തന്ത്രമാണെന്നും ഇതില്‍ അപലപിക്കുന്നതായും കൊളിഷന്‍ ഫോര്‍ വിമന്‍ ഇന്‍ ജേര്‍ണലിസം(സിഎഫ്ഡബ്ല്യൂഐജെ) പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് റാണക്കെതിരേ വിദ്വേഷ പ്രചാരണം തുടങ്ങിയത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക വിദ്വേഷ പ്രചാരണവും ഭീഷണിയും ഉണ്ടായി. ‘താന്‍ മുമ്ബ് കണ്ടിട്ടില്ലാത്ത ഒരു കാര്യം’ എന്നാണ് റാണാ അയ്യൂബ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലേയും വിദേശത്തുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചാരണത്തിന് ഇരായാകുന്നതായി സിഎഫ്ഡബ്ല്യൂഐജെ ചൂണ്ടിക്കാട്ടി.

- Advertisement -

വിവാദമായ കാര്‍ഷിക നിയമം കര്‍ഷക വിരുദ്ധമാണെന്നും കര്‍ഷകര്‍ വന്‍കിട കുത്തകകളുടെ ചൂഷണത്തിന് ഇരയാവുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു. കാര്‍ഷിക വിപണികളില്‍ നിന്ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് ദോഷം ചെയ്യും. ഇത്തരം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് പ്രക്ഷോഭം നടക്കുന്നത്. ഇതിനെ അനുകൂലിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ നീക്കം അപലപനീയമാണെന്നും മാധ്യമ കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week