തിരുവനന്തപുരം: വിദ്യാര്‍ത്ഥിയായ മകളുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച പിതാവ് അറസ്റ്റില്‍. മകളുടെ ഫോണിലേക്ക് വാട്‌സാപ്പ് വഴി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച പിതാവിനെ കിളിമാനൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മൂന്ന് ഭാര്യമാരിലായി ഇയാള്‍ക്ക് അഞ്ച് മക്കളാണ് ഉള്ളത്. 30 വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി കഴിഞ്ഞ സെപ്തംബറിലാണ് ജോലി മതിയാക്കി നാട്ടിലെത്തിയത്. അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവാക്കിയതോടെ പെണ്‍കുട്ടിയുടെ മാതാവ് ഇയാളെ പലതവണ വിലക്കിയിരുന്നു.
കിളിമാനൂര്‍ സി.ഐ കെ.ബി. മനോജ് കുമാര്‍, എസ്.ഐ ടി.ജെ. ജയേഷ്, ജൂനിയര്‍ എസ്. സരിത തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News