റംസിയുടെ ആത്മഹത്യ; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡി.ജി.പി ഉത്തരവിറങ്ങി. നേരത്തെ കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കൊട്ടിയം പോലീസില്‍ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നല്‍കിയിരുന്നത്.

കേസില്‍ പ്രതിശ്രുധ വരന്‍ ഹാരിസിനെ ഒഴികെ മറ്റാരെയും പ്രതി ചേര്‍ത്തില്ല എന്ന് റംസിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഒരിക്കല്‍ മാത്രമാണ് ഹാരിസിന്റെ വീട്ടുകാരെ ചോദ്യം ചെയ്തത്. റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ ഹാരിസിന്റെ വീട്ടുകാരടക്കം കൂട്ടുനിന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങളെല്ലാം ശക്തമായ പശ്ചാത്തലത്തിലാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഉത്തരവ് പുറത്തുവന്നത്.

അതേസമയം, ഹാരിസിന്റെ സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 28 ലേക്ക് മാറ്റിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News