InternationalNews
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ താത്കാലികമായി നിര്‍ത്തിവച്ചു. സൗദി വ്യോമയാന അതോറിറ്റിയാണ് ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നവരെ സര്‍വീസ് ഉണ്ടാകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണെന്നാണ് വിവരം. സൗദിയുടെ തീരുമാനം പ്രവാസി മലയാളികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News