KeralaNews

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. രാവിലെ 9.50 മുതല്‍ കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡി നാവിക സേനയുടെ ഓപ്പറേഷണല്‍ ഡെമോന്‍സ്‌ട്രേഷന്‍ രാഷ്ട്രപതി വീക്ഷിക്കും. 11.30 ന് വിക്രാന്ത് സെല്ലും സന്ദര്‍ശിക്കും. കൊച്ചിയിലെ പരിപാടികള്‍ക്ക് ശേഷം 23-ന് രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് രാഷ്ട്രപതി തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും.

കണ്ണൂരില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേകവിമാനത്തില്‍ ഇന്നലെ വൈകിട്ട് 6.10 നാണ് രാഷ്ട്രപതി കൊച്ചിയില്‍ എത്തിയത്. നാവികസേനാ വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ , കെജെ മാക്‌സി എംഎല്‍എ, വൈസ് അഡ്മിറല്‍ എംഎ ഹമ്പി ഹോളി, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിക്കൊപ്പം ഭാര്യ സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരുമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button