24.2 C
Kottayam
Sunday, June 7, 2026

തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാം; കോണ്‍ഗ്രസിന് ഭയമില്ലെന്ന് ചെന്നിത്തല

Must read

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച വാര്‍ത്താ ചാനലുകളുടെ സര്‍വേ ഫലങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാമെന്നും കോണ്‍ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച പുറത്തുവന്ന ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേ, 24 ന്യൂസ്-കേരള പോള്‍ ട്രാക്കര്‍ സര്‍വേ ഫലങ്ങളിലാണ് നേരിയ മുന്‍തൂക്കത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വേയില്‍ 72-78 സീറ്റുകളും 41 ശതമാനം വോട്ടുമായി എല്‍ഡിഎഫ് മുന്നിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 59-65 സീറ്റുകളും 39 ശതമാനം വോട്ടുകളും എന്‍ഡിഎയ്ക്ക് 3-7 സീറ്റുകളും 18 ശതമാനം വോട്ടും ലഭിക്കുമെന്നാണ് സര്‍വേ ഫലം.

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും എല്‍ഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്ന സര്‍വേയില്‍ മധ്യകേരളം യുഡിഎഫ് പിടിക്കുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 39 ശതമാനം പേരും പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണെന്നും സര്‍വേ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിക്കു 18 ശതമാനവും ശശി തരൂരിന് ഒന്‍പതു ശതമാനവും രമേശ് ചെന്നിത്തല, കെ.കെ ശൈലജ, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് ആറു ശതമാനവും പിന്തുണ ലഭിച്ചു. 24 ന്യൂസ് പുറത്തുവിട്ട കേരള പോള്‍ട്രാക്കര്‍ സര്‍വേ ഫലത്തില്‍ എല്‍ഡിഎഫിന് 68 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

യുഡിഎഫിന് 62-72 ഉം എന്‍ഡിഎയ്ക്ക് 1-2 സീറ്റുകളുമാണ് പ്രവചിച്ചിട്ടുള്ളത്. എല്‍ഡിഎഫിന് 42.38 ശതമാനവും യുഡിഎഫിന് 40.72 ശതമാനവും എന്‍ഡിഎയ്ക്ക് 16.9 ശതമാനവും വോട്ടു ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് 30 ശതമാനം പേരും പിണറായി വിജയന്‍ എന്നാണ് ഉത്തരം നല്‍കിയതെന്നും ഉമ്മന്‍ചാണ്ടിയെ 22 ശതമാനം പേരും രമേശ് ചെന്നിത്തലയെ 18 ശതമാനം പേരും കെ.കെ. ശൈലജയെ 11 ശതമാനം പേരും കെ. സുരേന്ദ്രനെ ഒന്‍പത് ശതമാനം പേരും പിന്തുണച്ചതായും സര്‍വേ ഫലത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week