പള്ളിവാസല്‍ കൊലപാതകം പ്രണയനൈരാശ്യത്തെ തുടര്‍ന്ന്; പ്രതിയെന്ന് സംശയിക്കുന്ന യുവാവ് എഴുതിയ കത്ത് പോലീസ് കണ്ടെത്തി

ഇടുക്കി: പള്ളിവാസലില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ കണ്ടെത്തലുകള്‍. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് പ്രതി കൃത്യം ചെയ്തെന്നാണ് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെത്തി. അനുവും മരിച്ച പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു.

ഈ ബന്ധത്തില്‍ നിന്നു പിന്‍മാറിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് അനു കത്തില്‍ എഴുതിയിരിക്കുന്നത്. അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടകവീട്ടില്‍ നിന്നുമാണ് പോലീസിന് കത്ത് ലഭിച്ചത്. കൊല നടത്തി ജീവനൊടുക്കുമെന്നും അനു കത്തില്‍ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബൈസണ്‍വാലി സ്വദേശിനിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൗസിന് അടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് നെഞ്ചിലേറ്റ കുത്താണ് മരണകാരണം. സംഭവ ദിവസം വൈകുന്നേരം രേഷ്മയെ അനു സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ട് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അനുവും മരിച്ച പെണ്‍കുട്ടിയും ബന്ധുക്കളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News