28.9 C
Kottayam
Sunday, May 12, 2024

ഇങ്ങനെ ആണെങ്കില്‍ നടുവിലെ സീറ്റ് ഒഴിച്ചിട്ടിട്ട് എന്താണ് കാര്യം; വിമര്‍ശനവുമായി നടി രജീഷ വിജയന്‍

Must read

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെയായിരുന്നു വിമാനത്തിലെ നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദേശമടക്കം വെച്ചത്. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ വെച്ചതുകൊണ്ട് കാര്യമില്ലെന്നും ഇതൊന്നും അനുസരിക്കാന്‍ തയ്യാറാകാത്ത ഒരുകൂട്ടം ആളുകളാണ് ചുറ്റിലുമുള്ളതെന്നുമാണ് നടി രജിഷ വിജയന്‍ പറയുന്നത്.

വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തിരക്കുകൂട്ടുന്ന ആളുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രജിഷ ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നമ്മള്‍ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയാല്‍ പിന്നെ വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്താണ് പ്രയോജനം?

വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ ഓരോരുത്തരും അനുസരിച്ചേ മതിയാകൂ. ഇത് നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടിയാണ്’, രജിഷ വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week