home bannerHome-bannerKeralaNews
ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം
തിരുവനന്തപുരം: ശബരിമല നട ജൂണ്‍ 14 ന് തുറക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ 14 മുതല്‍ 28 വരെയാണ് ദര്‍ശനം അനുവദിക്കുന്നത്. മണിക്കൂറില്‍ 200 പേരെ പ്രവേശിപ്പിക്കും. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം നടത്താം.
പമ്പയിലും സന്നിധാനത്തും ഭക്തരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഇവരെ ഇവിടെനിന്നും മാറ്റും. പമ്പസ്‌നാനം അനുവദിക്കില്ല. പമ്പവരെ വാഹനങ്ങള്‍ അനുവദിക്കും. എന്നാല്‍ വണ്ടിപ്പെരിയാര്‍വഴി പ്രവേശനം നല്‍കില്ല.
ഭക്തര്‍ക്ക് താമസസൗകര്യവും നല്‍കില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ടെങ്കിലും കൊവിഡില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News