26.3 C
Kottayam
Sunday, May 5, 2024

സഞ്ജു സാംസണ്‍-റിയാൻ പരാഗ്-തകര്‍ത്തടി; രാജസ്ഥാനെതിരെ ഗുജറാത്തിന് മികച്ച വിജയലക്ഷ്യം

Must read

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.

48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. റിയാന്‍ പരാഗ് ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റണ്‍സെടുത്തു. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

കഴിഞ്ഞ നാലു ഇന്നിംഗ്സിലെയും നിരാശ മാറ്റാനിറങ്ങിയ യശസ്വി ജയ്‌സ്വാളും കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി തിളക്കത്തിലിറങ്ങയ ജോസ് ബട്‌ലറും പവര്‍ പ്ലേയ കഴിയും മുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. കരുതലോടെ തുടങ്ങിയ യശസ്വി അഞ്ചാം ഓവറില്‍ ഉമേഷ് യാദവിന്‍റെ പന്ത് സ്കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്‍റെ കൈകളിലൊതുങ്ങി.

19 പന്തില്‍ അഞ്ച് ബൗണ്ടറി അടക്കം 24 റണ്‍സാണ് യശസ്വി നേടിയത്. കഴിഞ്ഞ കളിയിലെ ഫോമിന്‍റെ നിഴല്‍ മാത്രമായിരുന്ന ബട്‌ലര്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാഷിദ് ഖാന്‍റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 10 പന്തില്‍ എട്ട് റണ്‍സായിരുന്നു ബട്‌ലറുടെ നേട്ടം.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിയാന്‍ പരാഗ്-സഞ്ജു സാംസണ്‍ കൂട്ടുകെട്ടാണ് രാജസ്ഥാന്‍റെ കളി മാറ്റിയത്. ആദ്യം കരുതലോടെയായിരുന്നു ഇരുവരും തുടങ്ങിയത്. രണ്ട് തവണ റാഷിദ് ഖാന്‍റെ പന്തില്‍ പരാഗിനെ മാത്യു വെയ്ഡ് രണ്ട് തവണ കൈവിട്ടതിന് ഗുജറാത്ത് വലിയ വില നല്‍കേണ്ടിവന്നു.

തുടക്കത്തില്‍ പിന്തുണക്കാരന്‍റെ റോളില്‍ കളിച്ച സഞ്ജു ഫോമിലുള്ള പരാഗിന് സ്ട്രൈക്ക് നല്‍കാനാണ് ശ്രമിച്ചത്. നൂര്‍ അഹമ്മദിനെയും മോഹിത് ശര്‍മയെയും സിക്സിന് പറത്തിയ പരാഗ് 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. പതിമൂന്നാം ഓവറില്‍ സ്പെന്‍സര്‍ ജോണ്‍സണെ സിക്സിനും ബൗണ്ടറികള്‍ക്കും പറത്തി സഞ്ജുവും ടോപ് ഗിയറിലായി. 31 പന്തില്‍ സഞ്ജു സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി തികച്ചു.

പത്തൊമ്പതാം ഓവറില്‍ മോഹിത് ശര്‍മയെ സിക്സിന് പറത്തിയ പരാഗ് അതേ ഓവറില്‍ വിജയ് ശങ്കറിന് ക്യാച്ച് നല്‍കി മടങ്ങി. 48 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സും പറത്തിയാണ് പരാഗ് 76 റണ്‍സടിച്ചത്. അവസാന ഓവറുകളില്‍ ഹെറ്റ്മെയറും(4 പന്തില്‍ 12*) സഞ്ജുവും അടിച്ചു തകര്‍ത്തതോടെ രാജസ്ഥാന്‍ 190 റണ്‍സിലെത്തി.ഗുജറാത്തിനായി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മഴ കാരണം,10 മിനിറ്റ് വൈകിയാണ് മത്സരം തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week