25.5 C
Kottayam
Friday, June 5, 2026

ജീവിതം വാക്കറില്‍; ദൈന്യത തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍

Must read

വായിൽ വെള്ളമൂറുന്ന ഭക്ഷണങ്ങൾ തയ്യാറാക്കിയും ട്രാവൽ വ്ലോ​ഗുകൾ ചെയ്തും മലയാളികളുടെ മനസിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ് ലക്ഷ്മി നായർ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മിയെ വീഡിയോകളിൽ ഒന്നും കാണാനില്ലായിരുന്നു. ഈ അവസരത്തിൽ താൻ എന്തുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത് എന്നും തനിക്ക് എന്താണ് പറ്റിയതെന്നുമെല്ലാം വ്യക്തമാക്കി ലക്ഷ്മി രം​ഗത്ത് എത്തിയിരിക്കുകയാണ്. 

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

സന്തോഷം മാത്രമല്ല സങ്കടങ്ങളുണ്ടാകുമ്പോഴും അത് പങ്കുവെക്കണമല്ലോ. ഒരാഴ്ചയോളമായി എനിക്ക് വീഡിയോ ഒന്നും ഇടാൻ പറ്റിയില്ല. അതിന് ചില കാരണങ്ങളുണ്ട്. പൊതുവെ ആഴ്ചയിൽ മൂന്ന് വീഡിയോയെങ്കിലും ഇടാറുള്ളതാണ്. കുറച്ച് നാളുകളായി വിശ്രമമില്ലാതെ ഞാൻ കുറച്ച് ഓവർ ആക്ടീവായിരുന്നു. അതിനിടയിൽ എനിക്ക് ഒരു ബാക്ക് പെയിൻ വന്നു. ആശുപത്രിയിൽ പോയി എക്സറേയൊക്കെ എടുത്തു. ആശുപത്രി അധികൃതർ സീരിയസായി ഒന്നും കണ്ടില്ല.

മസിൽ ഇഷ്യുവായിരിക്കും ഫിസിയോ ചെയ്താൽ മതിയെന്നൊക്കെ പറഞ്ഞ് വിട്ടു. നീരിന് പെയിൻ കില്ലറൊക്കെ തന്നുവിട്ടു. ശ്രദ്ധിക്കണമെന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് ഞാൻ‌ വീണ്ടും യാത്രകളും സ്ഥിരം ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്തു. ഭാരം എടുക്കരുതെന്നൊന്നും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന ഭയങ്കരമായി കൂടി എംആർഐ എടുക്കാമെന്ന് സ്വയം തീരുമാനിച്ചു. എമർജൻസിയിലാണ് കേറിയത്.

- Advertisement -

ഓർത്തോ ഡോക്ടേഴ്സ് വന്ന് പരിശോധിച്ചു. മാത്രമല്ല എംആർഐ, എക്സറേ എല്ലാം എടുത്തു. അപ്പോഴാണ് ഹെർണിയേറ്റഡ് ഡിസ്ക് എന്ന അവസ്ഥയിലാണ് ഞാനെന്ന് മനസിലായത്. അങ്ങനെ സ്പയ്ൻ സർജനെ കണ്ടു. ആ സമയത്ത് വലുതുകാൽ നിലത്ത് കുത്താൻ പറ്റാത്ത വേദനയായിരുന്നു. ഇപ്പോൾ നീര് കുറക്കാനും വേദന മാറാനുമുള്ള മരുന്നുകളുണ്ട്. റെസ്റ്റാണ് പറഞ്ഞിരിക്കുന്നത്. കാലിന്റെ പാദത്തിന് നീരുണ്ടെങ്കിലും വേദന നന്നായി കുറഞ്ഞു. വാക്കർ ഉപയോ​ഗിച്ചാണ് നടക്കുന്നത്. അടുത്ത കാലത്ത് ഞാൻ ആറ് കിലോ കൂടിയതും വേദനയ്ക്ക് കാരണമായി. ശരീരഭാരം കുറക്കാനും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. 

- Advertisement -

തന്റെ കൊച്ചു മകളെ എടുക്കാന്‍ സാധിക്കാത്തതിലുള്ള വിഷമവും ലക്ഷ്മി നായര്‍ പങ്കുവയ്ക്കുന്നുണ്ട്.
‘സരസ്വതി മോളെ എടുക്കാന്‍ പറ്റുന്നില്ലെന്നതാണ് വലിയ സങ്കടം. ഭാരം എടുക്കരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്’, എന്നാണ് ലക്ഷ്മി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week