തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണിനേത്തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കുന്നത് വൈകുമെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്താന്‍ സാധ്യത. സ്‌കൂള്‍ തുറക്കുന്ന ദിവസം കേരളത്തിലെത്തുക എന്ന പതിവ് തെറ്റിക്കാതെ കാലവര്‍ഷം തിങ്കളാഴ്ച കേരള തീരത്ത് എത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രചവനം.
ജൂണ്‍ എട്ടിന് കാലവര്‍ഷം കേരളത്തില്‍ എത്തും എന്നായിരുന്നു നേരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാന്‍ സാധ്യതയുള്ള ഇരട്ടന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം.
ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് പരക്കെ കനത്ത മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ അറബിക്കടലില്‍ രൂപപ്പെടുമെന്ന പ്രവചനം വരുന്നത്.,/p>
ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകനാശമാണ് ഉണ്ടായത്. അസമില്‍ സാഹചര്യം ഗുരുതരമാണ്. വെള്ളപ്പൊക്കത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്. ഗോള്‍പാര ജില്ലയിലെ റൊങ്ജുലി ഗ്രാമത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 11 ജില്ലകളിലായി 3 ലക്ഷം പേരെ ബാധിച്ചതായിട്ടാണ് കണക്കുകള്‍.
321 ഗ്രാമങ്ങളും 2678 ഹെക്ടര്‍ കൃഷിയും വെള്ളത്തിനടിയിലാണ്. വിവിധയിടങ്ങളില്‍ എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ് ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകിയതോടെ കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.