KeralaNews

സംസ്ഥാനത്ത് മഴ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിക്കുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകള്‍ക്ക് ഇന്ന് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ എല്ലാം പിന്‍വലിച്ചു. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നു.

എന്നാല്‍ ചിലയിടങ്ങളില്‍ സാധാരണ മഴ തുടരും. തീരമേഖലയില്‍ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്നത്തോടെ അതിശക്തമായ മഴക്ക് ശമനം ഉണ്ടാകുമെങ്കിലും സാധാരണനിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ താമസിക്കുന്നവരും മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന മേഖലകളിലുള്ളവരും അതീവ ജാഗ്രത തുടരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker