ലോകം കാത്തിരുന്ന ആ വാര്‍ത്ത; റഷ്യ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തു

മോസ്‌കോ: ലോകം കാത്തിരുന്ന ആ വാര്‍ത്ത റഷ്യയില്‍ നിന്ന് പുറത്ത് വന്നു. കൊവിഡിനെതിരെ സ്ഥായിയായ രോഗപ്രതിരോധശേഷി നല്‍കുന്ന ലോകത്തെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ചൊവ്വാഴ്ച രാവിലെ, ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തു- മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെ പുടിന്‍ പ്രഖ്യാപിച്ചു.

തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് ഇതിനകം കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊവിഡ് പ്രതിരോധവാക്‌സിന്‍ ബുധനാഴ്ച രജിസ്റ്റര്‍ ചെയ്യുമെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

വാണിജ്യാടിസ്ഥാനത്തിലുള്ള വാക്‌സിന്റെ നിര്‍മാണം റഷ്യ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്‌സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News