ന്യൂഡല്‍ഹി: തലച്ചോറിലെ ശസ്ത്രക്രിയക്കു ശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ (84) നില ഗുരുതരം. കൊവിഡ് ബാധിതനായ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കാനാണ് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനായത്.
തലച്ചേറിലെ രക്തം കട്ടപിടിച്ച് നീക്കാന്‍ നടത്തിയ അടിയന്തര ശസ്ത്രക്രിയക്കു ശേഷം അദ്ദേഹത്തിന്റെ നില ഗുരുതരമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News