KeralaNews

രാഹുല്‍ ഗാന്ധി ‘അങ്കമാലിയിലെ’ പ്രധാനമന്ത്രി:കെ.സുരേന്ദ്രൻ

>

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ അങ്കമാലിയിലെ പ്രധാനമന്ത്രിയെ പോലെയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ വലിയ മാറ്റം ആഗ്രഹിക്കുന്നു. നരേന്ദ്ര മോദിക്കൊപ്പം നിൽക്കാൻ കേരളവും തയ്യാറായിരിക്കുകയാണ്. ഇരു മുന്നണികളെയും ജനങ്ങൾക്ക് മടുത്തെന്നും 60 വർഷങ്ങളായി ഇരു മുന്നണികളും മലയാളികളെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയും പിണറായിയും സയാമീസ് ഇരട്ടകളാണ്. ഇവർക്ക് പകൽ മാത്രമെ വിയോജിപ്പുള്ളൂ. സന്ധ്യയായാൽ യോജിക്കും. ലീഗും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ആരോപിച്ച അദ്ദേഹം ശബരിമലയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് എന്താണെന്നു തുറന്നു പറയണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ കേന്ദ്ര സർക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കോടിക്കണക്കിന് സാധാരണക്കാരെ കേന്ദ്ര സർക്കാർ വഞ്ചിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ദുർബലമാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ നിത്യവും ബി ജെ പിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കാറുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പിണറായി സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം. പി എസ് സി ഉദ്യോഗാര്‍ഥി സമരം, താത്കാലിക നിയമനം അടക്കമുള്ളവയും അദ്ദേഹം ഉന്നയിച്ചു. കേരളത്തിൽ ബി ജെ പിയും സി പി എമ്മും ഒത്തുകളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker