ബി.ജെ.പി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന് രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ബിജെപി ഭരണത്തിനു കീഴില്‍ ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയായിരുന്നു രാഹുലിന്റെ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഓരോ ദിവസവും നമ്മള്‍ ഓരോ പുതിയ ബലാത്സംഗ, പീഡന കഥകള്‍ കേള്‍ക്കുന്നു. മുമ്പ് ലോകത്തിന് ദിശ കാട്ടിയിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇപ്പോള്‍ അത് ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ നമ്മോടു ചോദിക്കുകയാണ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് സ്വന്തം പെണ്മക്കളെയും സഹോദരിമാരെയും സംരക്ഷിക്കാനാവുന്നില്ല? രാഹുല്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ധിക്കുകയാണെന്നും,ബിജെപിയുടെ ഒരു എംഎല്‍എ തന്നെ ബലാത്സംഗ കേസില്‍ പ്രതിയായിട്ടും പ്രധാനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News