അഞ്ച്‌ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് നിരോധനം,നിരോധിച്ചവ ഇവയാണ്

തിരുവനന്തപുരം : അഞ്ച് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക്  സംസ്ഥാനത്ത്‌നിരോധനം. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേര ക്രിസ്റ്റല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരോധിച്ചത്. കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.

കഴിഞ്ഞ ദിവസം കൊല്ലം മുഖത്തലയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷവിഭാഗം പൂട്ടിച്ചിരുന്നു. മുഖത്തല സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്ന് നടത്തിയിരുന്ന യുണിറ്റില്‍ നിന്നും ചക്കില്‍ ആട്ടിയ വെളിച്ചണ്ണ എന്നപേരില്‍ പത്ത് ബ്രാന്റുകളാണ് വില്‍പ്പന നടത്തിയിരുന്നത്.പരിശോധനയില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് വേണ്ടി സൂക്ഷിച്ചിരുന്ന അയ്യായിരം ലിറ്റര്‍ പാമോലിനും 500 ലിറ്ററില്‍ അധികം വെജിറ്റബിള്‍ ഓയിലും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News