25.5 C
Kottayam
Thursday, May 9, 2024

കുർബാന ഏകീകരണത്തിൽ വത്തിക്കാൻ ഇടപെടൽ; എറണാകുളം അങ്കമാലി അതിരൂപതയിൽ പരിഷ്കരിച്ച കുർബാന നടത്തില്ല

Must read

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപതയിൽ എകീകൃത കുർബാന ക്രമം നടപ്പാക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി.മെത്രാപ്പോലീത്തൻ വികാരി ആന്റണി കരിയിൽ മാർപ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിൽ ആണ് നിലവിലുള്ള രീതി തുടരാൻ അനുമതി ലഭിച്ചത്.

വത്തിക്കാൻ നിർദ്ദേശം ഉൾക്കൊള്ളിച്ചുള്ള സർക്കുലർ പുറത്തിറക്കി.നാളെ മുതൽ ആണ് സിറോ മലബാർ സഭയ്ക്ക് കീഴിൽ പരിഷ്കരിച്ച ആരാധന ക്രമം നിലവിൽ വരേണ്ടത്. അതെ സമയം പുതിയ കുർബാന ടെക്സ്റ്റ്‌ എറണാകുളം അങ്കമാലി അതിരൂപതയും അംഗീകരിച്ചിട്ടുണ്ട്.കുർബാന പരിഷ്കരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത അടക്കം 6ഓളം രൂപതകളിൽ പ്രതിഷേധം ഉണ്ടായിരുന്നു.

അതിനിടെ, പുതിയ കുർബാന രീതി നടപ്പാക്കരുതെന്നു കോടതി നിർദേശിച്ച അവസ്ഥയുമുണ്ടായി. ചാലക്കുടി ഫെറോന പള്ളിക്കാണ് കോടതി താത്കാലിക സ്റ്റേ അനുമതി നൽകിയത്. നിലവിലെ കുർബാന രീതി തുടരണം എന്നും കോടതി നിർദേശിച്ചു. ഇടവക വിശ്വാസിയായ വിൽസൺ കല്ലൻ നൽകിയ പരാതിയിൽ ആണ് ചാലക്കുടി മുൻസിഫ് കോടതി നിർദേശം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week