24.9 C
Kottayam
Friday, June 5, 2026

തക്കാളിവില 30 രൂപ,ഒറ്റയടിയ്ക്ക് കുറഞ്ഞത് 100 രൂപ

Must read

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ ത​ക്കാ​ളി വ​ര​വ്​ കൂ​ടി​യ​തോ​ടെ വി​ല കു​ത്ത​നെ കു​റ​ഞ്ഞു. ആ​ന്ധ്ര, മ​ഹാ​രാ​ഷ്​​ട്ര, ക​ര്‍​ണാ​ട​ക സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ​നി​ന്നാ​യി ത​ക്കാ​ളി​യു​ടെ വ​ര​വ്​ കൂ​ടി​യി​ട്ടു​ണ്ട്. ചെ​ന്നൈ കോയമ്മെട്​ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ വെ​ള്ളി​യാ​ഴ്​​ച മൊ​ത്ത​വി​ല കി​ലോ​ക്ക്​ 30 രൂ​പ​യാ​യി കു​റ​ഞ്ഞു. ചി​ല്ല​റ വി​ല്‍​പ​ന വി​ല 40-50 രൂ​പ​യാ​യി​രു​ന്നു. 48 മ​ണി​ക്കൂ​റി​നി​ടെ ഒ​റ്റ​യ​ടി​ക്ക്​ 100 രൂ​പ​യാ​ണ്​ കു​റ​ഞ്ഞ​ത്. ത​മി​ഴ്​​നാ​ട്ടി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ നാ​ട​ന്‍ ത​ക്കാ​ളി ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ ച​ന്ത​ക​ളി​ലെ​ത്തു​ന്നി​ല്ലെ​ന്നും വ്യാ​പാ​രി​ക​ള്‍ അ​റി​യി​ച്ചു.

വ​ട​ക്ക്​ കി​ഴ​ക്ക​ന്‍ മ​ണ്‍​സൂ​ണ്‍ ശ​ക്തി​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ത​ക്കാ​ളി​ക്ക്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​ര​വ്​ കു​റ​ഞ്ഞ​തോ​ടെ വി​ല കു​ത്ത​നെ കൂ​ടു​ക​യാ​യി​രു​ന്നു. കി​ലോ​ക്ക്​ 140 രൂ​പ വ​രെ ഉ​യ​ര്‍​ന്നു. വ്യാ​ഴാ​ഴ്​​ച ഇ​ത്​ 90 രൂ​പ​യാ​യി കു​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്​​ച മൊ​ത്ത വി​ല കി​ലോ​ക്ക്​ 30-35 രൂ​പ​യും ചി​ല്ല​റ വി​ല്‍​പ​ന വി​ല 40 രൂ​പ​യു​മാ​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week