24.5 C
Kottayam
Friday, June 5, 2026

അഞ്ചാം വിവാഹവാര്‍ഷികത്തില്‍ കാവ്യ മാധവന് സര്‍പ്രൈസൊരുക്കിയത് മീനാക്ഷിയാണോ..!? സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍

Must read

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്നു എങ്കിലും നടന്‍ ദിലീപിന്റെ ജനപ്രിയതയ്ക്ക് കാര്യമായ ഇടിവു വന്നിട്ടില്ല.ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കള്‍ക്കും ആരാധകര്‍ ഏറെയുണ്ട്.മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങള്‍ എല്ലാം തന്നെ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മഹാലക്ഷ്മിയുടേതായി നിരവധി ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല എങ്കിലും എത്തിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കാവ്യ മാധവനുമായുള്ള വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായി. പെട്ടെന്നൊരു സുപ്രഭാതത്തിലായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. അവസാനനിമിഷമായിരുന്നു ആരാധകരും ഇതേക്കുറിച്ച് അറിഞ്ഞത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ വിവാഹത്തെക്കുറിച്ച് അറിയുമായിരുന്നുള്ളൂ. മകളാണ് തന്നെ വീണ്ടുമൊരു വിവാഹത്തിനായി നിര്‍ബന്ധിച്ചതെന്നും തന്റെ പേരില്‍ ബലിയാടായ കാവ്യയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. 5 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ആ വിവാഹം. അഞ്ചാം വിവാഹ വാര്‍ഷികത്തിന്റെ ആഘോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാവ്യ ദിലീപ് വിവാഹം ആരാധകരേയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇവര്‍ ജീവിതത്തിലും ഒന്നിച്ചിരുന്നെങ്കിലെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. വിവാഹ ശേഷം അത്ര നല്ല അനുഭവങ്ങളായിരുന്നില്ല ഇവരെ കാത്തിരുന്നത്. മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളില്‍ സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു അരങ്ങേറിയത്.

അഞ്ചാം വിവാഹ വാര്‍ഷികാഘോഷത്തിന്റെ വീഡിയോ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി വൈറലായിക്കൊണ്ടിരിക്കുകയാണ്. കാവ്യ മാധവന്‍ ഗേള്‍സ് ഫാന്‍സ് ഗ്രൂപ്പിലൂടെയായാണ് വീഡിയോ പ്രചരിക്കുന്നത്. ഹാപ്പി ആനിവേഴ്‌സറി മൈ ഡിയര്‍ മീനൂട്ടിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പ്രചരിക്കുന്നത്. കാവ്യ മാധവന്‍ റൂമിലേക്ക് വരുന്നതും പ്രിയപ്പെട്ടവര്‍ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമെല്ലാമാണ് വീഡിയോയില്‍ കാണുന്നത്.

- Advertisement -

- Advertisement -

കാവ്യ മാധവന് സര്‍പ്രൈസൊരുക്കിയത് മീനാക്ഷിയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. സര്‍പ്രൈസ് നല്‍കിയതിന് ശേഷമായാണ് റൂമില്‍ ലൈറ്റ് തെളിയിച്ചത്. വീഡിയോയില്‍ മീനാക്ഷിയെ കാണുന്നുണ്ടോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ട്. പിറന്നാള്‍ ദിനത്തില്‍ കാവ്യയ്ക്ക് ആശംസ നേര്‍ന്ന് മീനാക്ഷി എത്തിയിരുന്നു. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന ഫോട്ടോയും മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു. കാവ്യ മാധവനെ മാത്രമേ വീഡിയോയില്‍ കാണാനുള്ളൂ. ദിലീപും മഹാലക്ഷ്മിയും എവിടെയാണെന്നായിരുന്നു ചിലരുടെ ചോദ്യം. വിജയദശമി ദിനത്തിലായിരുന്നു ദിലീപിനും കാവ്യയ്ക്കും കൂട്ടായി മകളെത്തിയത്. മൂന്നാം പിറന്നാളിന് മുന്നോടിയായാണ് മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്. ചടങ്ങിന്റെ ചിത്രങ്ങള്‍ ദിലീപ് ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് മഹാലക്ഷ്മിയുടെയും കാവ്യയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. എന്നാല്‍ എവിടെ നിന്നുള്ളതാണ് ദിലീപ് കുടുംബത്തിന്റെ വീഡിയോ എന്നത് വ്യക്തമല്ല. കാവ്യയുടെ കൈയ്യില്‍ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയുണ്ടായിരുന്നില്ല. കാവ്യ ഡാര്‍ക്ക് ഗ്രേ കളര്‍ ചുരിദാറാണ് കാവ്യ ധരിച്ചിരിയ്ക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എവിടെ പുറത്ത് പോയാലും ക്യാമറകളുമായി എത്തുന്ന ആരാധകരെ ദിലീപും കാവ്യയും നിരാശപ്പെടുത്താറുമില്ല. അവര്‍ക്കൊപ്പം നിന്ന് എടുക്കുന്ന സെല്‍ഫികളും ഫാന്‍സ് പേജില്‍ സ്ഥിരം കാഴ്ചയാണ്. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

- Advertisement -

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നല്‍കിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week