ക്വാറന്റൈനില്‍ കഴിയുന്ന യുവാവ് കടിച്ച് മുറിവേല്‍പ്പിച്ച വയോധിക മരിച്ചു

ചെന്നൈ: ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പരിഭ്രാന്തനായി ഇറങ്ങിയോടിയ യുവാവ് കടിച്ച് മുറിവേല്‍പ്പിച്ച വയോധിക മരിച്ചു. 80കാരിയായ നച്ചിയമ്മാളാണ് മരിച്ചത്. ശ്രീലങ്കയില്‍ നിന്ന് മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകള്‍ നിര്‍ദ്ദേശിച്ച യുവാവാണ് നഗ്‌നനായി ഇറങ്ങിയോടിയത്.

ഇയാളുടെ പിതാവ് പിറകേ ഓടിയെത്തിയപ്പോഴേക്കും വീട്ടുമുറ്റത്ത് നിന്ന നച്ചിയമ്മാളിന്റെ കഴുത്തില്‍ ഇയാള്‍ കടിച്ചു. തുടര്‍ന്ന് ബന്ധുക്കളാണ് ഇയാളെ പിടിച്ചുമാറ്റിയത്. സാരമായ മുറിവേറ്റ ഇവരെ വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സാരമായി മുറിവേറ്റ നച്ചിയമ്മാള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഇവര്‍ മരിച്ചു.

യുവാവിനെ ബന്ധുക്കള്‍ പോലീസ് അറസ്റ്റ് ചെയ്തു. ജക്കമനയകന്‍പട്ടി സ്വദേശിയാണ് യുവാവ്. യുവാവിന്റെ അറസ്റ്റ് രേപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News