മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോട്ടയത്ത് മധ്യവയസ്‌കന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

കോട്ടയം: ലോക്ക് ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കോട്ടയം ചങ്ങനാശേരിയില്‍ 45 വയസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചങ്ങനാശേരി പൂവം സ്വദേശിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക വിഭ്രാന്തിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News