ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്ത 138 പേര്‍ക്കെതിരെ നടപടി. തിങ്കളാഴ്ചയാണ് മാസ്ക് ധരിക്കാതിരുന്നതിന് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. ലംഘിച്ചാല്‍ കുറഞ്ഞത് ആയിരം റിയാല്‍ പിഴ നല്‍കേണ്ടി വരും. മെയ് 17 മുതലാണ് താമസസ്ഥലത്ത് നിന്നും മറ്റും പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമാക്കിയത് പ്രാബല്യത്തില്‍ വരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News