ആലപ്പുഴ : ബൈപാസ് ഉദ്ഘാടനം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ സമയത്തിനായി സംസ്ഥാനം അയച്ച കത്തിനുള്ള മറുപടി വൈകുന്നതിനെ തുടര്‍ന്നാണ് തീരുമാനം. അതേ സമയം നിര്‍മാണം പൂര്‍ത്തിയായ ബൈപാസിലെ പാലത്തില്‍ ഭാരപരിശോധന പൂര്‍ത്തിയായി.ഭാരപരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉദ്ഘാടന തിയ്യതി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ബൈപാസിന്റെ ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രി താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഔദ്യോഗികമായി ക്ഷണിച്ച് മുഖ്യമന്ത്രി കത്തയച്ചത്. എന്നാല്‍, ഈ കത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ടം ഏതുസമയവും നിലവില്‍ വരുമെന്നതിനാല്‍ പ്രധാനമന്ത്രിയെ കാക്കാതെ ഫെബ്രുവരി അഞ്ചിന് മുമ്പായി ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News