30.6 C
Kottayam
Tuesday, April 30, 2024

സംസ്ഥാനത്ത് പള്‍സ് പോളിയോ പ്രതിരോധ മരുന്ന് നല്‍കുന്നത് മാറ്റി; പുതിക്കിയ തീയതി പിന്നീട്

Must read

തിരുവനന്തപുരം: സംസ്ഥാനത്തു പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനെ തുടര്‍ന്ന് കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരമാണു നടപടി. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തു ജനുവരി പതിനേഴിനാണു പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ അഞ്ചു വയസിനുതാഴെ പ്രായമുള്ള കുട്ടികള്‍ക്കാണു വാക്‌സിന്‍ നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week