26.2 C
Kottayam
Thursday, May 16, 2024

കൊവിഡ് വാക്‌സിനിനേഷന് തയാറായി കേരളം; 133 കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യും

Must read

തിരുവനന്തപുരം: കൊവിഡ് വാക്‌സിനിനേഷന് തയാറായി കേരളം. ജനുവരി 16-ന് 133 കേന്ദ്രങ്ങളില്‍ കൂടിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായി.

1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണ് വാക്‌സിന്‍ സൂക്ഷിക്കാന്‍ തയാറാക്കിയിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ തുടര്‍ നിരീക്ഷണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍ എത്തിക്കുന്ന വാക്‌സിന്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാകും വാക്‌സിനേഷന്‍ സെന്ററുകളിലേക്ക് അയക്കുക. കേന്ദ്ര സംഭരണ ശാലയില്‍ നിന്നെത്തിക്കുന്ന വാക്‌സീന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇവിടങ്ങളിലെ റീജണല്‍ വാക്‌സിന്‍ സ്റ്റോറുകളിലേക്ക് നല്‍കും. ഇവിടെനിന്നു പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കും.

തിരുവനന്തപുരം സ്റ്റോറില്‍നിന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സ്റ്റോറില്‍ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട്ടെ സ്റ്റോറില്‍നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ്, മലപ്പുറം, വയനാട് കേന്ദ്രങ്ങിലേക്കും വാക്‌സിന്‍ നല്‍കും.

എല്ലാ ജില്ലകളിലുമായി ചെറുതും വലുതുമായ 1658 ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട് 1150 ഡീപ് ഫ്രീസറുകളും സജ്ജമാണ്. എറണാകുളം ജില്ലയില്‍ 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതം, ബാക്കി ജില്ലകളില്‍ ഒന്‍പത് വീതം അങ്ങനെ 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി ഒരുക്കിയിട്ടുള്ളത്.

രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള എട്ട് മണിക്കൂര്‍ കൊണ്ട് ഒരോ കേന്ദ്രത്തിലും 100 വീതം പേര്‍ക്ക് കുത്തിവയ്പ് നല്‍കും. ആദ്യഘട്ടത്തില്‍ 35,4897 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week