നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു! വീഡിയോ

മുംബൈ: സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിന്ന് അടിയിലേക്ക് വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. റെയില്‍വേ പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്. മരണമുഖത്തു നിന്ന് തലനാരിഴയ്ക്ക് സ്ത്രീയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

മുംബൈയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ പിടിവിട്ട് തീവണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേയ്ക്ക് വീണത്.

തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രണ്ട് റെയില്‍വേ പോലീസുകാര്‍ മിന്നല്‍ വേഗത്തില്‍ ചാടിവീണ് സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു യാത്രക്കാരനും അവര്‍ക്കൊപ്പം കൂടി. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് സ്ത്രീ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News