മകളുടെ വിവാഹ ചെലവ് ചുരുക്കി 10 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് വിവാഹ സ്വപ്‌നം സഫലമാക്കി കോട്ടയം സ്വദേശി

കോട്ടയം: മകളുടെ വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ വെട്ടിച്ചുരുക്കി പത്ത് നിര്‍ധന പെണ്‍കുട്ടികള്‍ക്ക് കൂടി പുതുജീവിതം സമ്മാനിച്ച് മാതൃകയായി കോട്ടയം സ്വദേശി എംഎം ഫിലിപ്പ്. കൊവിഡ് മഹാമാരി ജീവിതം പ്രതിസന്ധിയിലാക്കിയ 10 നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കാണ് എംഎം ഫിലിപ്പ് വിവാഹ സ്വപ്നം സഫലമാക്കിയിരിക്കുന്നത്.

മകള്‍ മേഘയുടെ വിവാഹ ദിവസമാണ് 10 പെണ്‍കുട്ടികളുടെ കല്യാണ ചെലവ് ഏറ്റെടുത്ത് അവരവരുടെ വീടുകളില്‍ വെച്ച് ചടങ്ങ് നടത്താന്‍ ഫിലിപ്പ് സാമ്പത്തിക സഹായം നല്‍കുകയായിരുന്നു. മകളുടെ വിവാഹത്തിനായി നീക്കി വെച്ച 15 ലക്ഷം രൂപയാണ് ചടങ്ങുകള്‍ ചുരുക്കി 10 പേരുടെ വിവാഹ സ്വപ്നങ്ങള്‍ കൂടി യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം മാറ്റിവച്ചത്.

കല്യാണ ദിവസം അവരവരുടെ വീടുകളിലായിരുന്നവര്‍ പരസ്പരം കാണാനും ആശംസ അറിയിക്കാനും ഒത്തുകൂടി. പ്രതീകാത്മകമായി 11 വിളക്കുകളും കത്തിച്ചു. എല്ലാ വര്‍ഷവും ഇത് പോലെ ഒത്തു കൂടാനാണ് ഇവരുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News