25.8 C
Kottayam
Wednesday, October 2, 2024

സെക്രട്ടേറിയറ്റിലേക്ക് ശവമഞ്ചം ചുമന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്

Must read

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. സെക്രട്ടേറിയറ്റ് പടിയ്ക്കലേക്ക് ശവമഞ്ചവും ചുമന്നുകൊണ്ടാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം. പത്ത് ദിവസത്തിലേറെയായി നിരാഹാര സമരം കിടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്ളവരാണ് ശവമഞ്ചം ചുമന്ന് പ്രതിഷേധിക്കുന്നത്.

സി.പിഒ റാങ്ക് പട്ടികയില്‍ എസ്.എഫ്.ഐ നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതോടെ സര്‍ക്കാര്‍ നിയമനം വൈകിപ്പിച്ചിരുന്നു. കൊവിഡ് കാലത്തിനിടെ കാലാവധി കഴിഞ്ഞതോടെ പട്ടിക റദ്ദാക്കുകയായിരുന്നു. ‘ഓരോ ഫയലിലും ഓരോ ജീവിതമാണ്, ഇനിയൊരു അനു കേരളത്തിലുണ്ടാവില്ല’ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താണ് പ്രതിഷേധ മാര്‍ച്ച്.

ഉദ്യേഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരപ്പന്തലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തിയത് ആവേശമായി. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫോര്‍മുലയും ഉമ്മന്‍ ചാണ്ടി മുന്നോട്ടുവച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടണം. സി.പി.ഒ പട്ടികയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കണം. കോടതി അനുമതിയോടെ ഒരു വര്‍ഷം കൂടി നീട്ടണം. നാഷണല്‍ ഗെയിംസ് ജേതാക്കള്‍ക്കും ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ 134 റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കിയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഓരോ വകുപ്പുകള്‍ തിരിച്ചുള്ള പട്ടിക വൈകാതെ പുറത്തുവിടും. 33 ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 200ല്‍ ഏറെ ആളുകള്‍ക്ക് കൂടി ജോലി കിട്ടിയേനെ. മുഴുവന്‍ ലിസ്റ്റുകളും പരിശോധിക്കുമ്‌ബോള്‍ ആയിരത്തിലേറെ പേര്‍ക്ക് ജോലി കിട്ടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുതിയ ലിസ്റ്റ് ഇല്ലെങ്കില്‍ പഴയത് നീട്ടുകയായിരുന്നു സര്‍ക്കാര്‍ നയം. ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രം യു.ഡി.എഫ് സര്‍ക്കാരിനുണ്ട്. യു.ഡി.എഫിന്റെ കാലത്ത് പണം വാങ്ങിയെന്ന് തെളിയിക്കാന്‍ വിജയരാഘവന് വെല്ലുവിളിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലിസ്റ്റ് നീട്ടിയതിന് പണം വാങ്ങിയെന്നാണ് വിജയരാഘവന്റെ പരാമര്‍ശം. ഒരാളെ കൊണ്ടെങ്കിലും പണം നല്‍കിയെന്ന് പറയിപ്പിക്കാന്‍ വിജയരാഘവനെ വെല്ലുവിളിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

Popular this week