നാദിര്‍ഷയുടെ മകളുടെ വിവാഹസത്ക്കാരത്തിന് പൃഥ്വിരാജ് ധരിച്ച ടീഷര്‍ട്ട് ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്ന്; വില 44,000 രൂപ!
താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെ കുറിച്ചും ആക്സസറീസിനെ കുറിച്ചുമെല്ലാം അന്വേഷിക്കുന്ന ആരാധകരുമുണ്ട്. പൃഥ്വിരാജ് പങ്കുവെച്ച പുതിയ ചിത്രങ്ങളിലെ ടീഷര്‍ട്ടിന് പിന്നാലെയാണ് ഒരുകൂട്ടം ആരാധകര്‍ ഇപ്പോള്‍.
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹസത്ക്കാരത്തിന് എത്തിയപ്പോള്‍ പൃഥ്വിരാജ് അണിഞ്ഞ ടീഷര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നത്. ടീഷര്‍ട്ടിന്റെ ബ്രാന്റും വിലയും കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.
ബര്‍ബെറി ഇംഗ്ലണ്ടിന്റെ ലോഗോ ടേപ്പ് പോളോ ഷര്‍ട്ടാണ് താരം അണിഞ്ഞിരിക്കുന്നത്. 44,000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില. ബ്രിട്ടീഷ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബര്‍ബെറി. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്ത് ലക്ഷ്വറി ബ്രാന്‍ഡുകളില്‍ ഒന്നായാണ് ഫാഷന്‍ പ്രേമികള്‍ ബര്‍ബറിയെ വിശേഷിപ്പിക്കുന്നത്.