ഡൽഹി: ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ച് യമുന നദിയിൽ മുങ്ങിയ ഡൽഹിയിലെ ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേതാവിന് ദേഹത്ത് ശക്തമായ ചൊറിച്ചിലും, ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്ന് ഡൽഹി ബിജെപി നേതൃത്വം വിശദമാക്കുന്നത്.
നേരത്തെ സച്ദേവയ്ക്ക് ശ്വാസതടസം ഉണ്ടായിട്ടില്ല, ഡൽഹി ആർഎംഎൽ ആശുപത്രിയിലാണ് സച്ദേവയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എഎപിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചാണ് യമുനാ നദിയിൽ സച്ദേവ മുങ്ങി കുളിച്ചത്.
ജലത്തിന്റെ ശോചനീയാവസ്ഥയിൽ എഎപിക്കെതിരെ സച്ദേവ നടത്തിയ പ്രതിഷേധം ചർച്ചയാവുന്നതിനിടയിലാണ് ഇപ്പോഴത്തെ ഈ സംഭവം നടന്നിരിക്കുന്നത്. ഡൽഹി സർക്കാരിനെതിരെ രൂക്ഷ വിമർശനത്തോടെയായിരുന്നു പ്രതിഷേധം. ഛാട്ട് പൂജ ആഘോഷത്തിന് മുന്നോടിയായ യമുനാ നദിയിലെ വെള്ളത്തിന്റെ ഗുണനിലവാരം ഏറെ ശോചനീയമായ അവസ്ഥയിലാണ്.