28.2 C
Kottayam
Friday, June 5, 2026

റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ലാഭം! തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഒടുവില്‍ ജസീല അറസ്റ്റില്‍

Must read

കണ്ണൂര്‍: കണ്ണൂരിലെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ജസീല അറസ്റ്റിലായി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. അഷ്‌റഫ് എന്നയാളെ വഞ്ചിച്ച കേസിലെ നാലുപ്രതികളില്‍ ഒരാളാണ് ജസീല. റോബോട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 43.59 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.

കൊല്ലം കടയ്ക്കല്‍ സ്വദേശി എ.അഷ്‌റഫിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഏച്ചൂര്‍ സ്വദേശികളായ ജസീല, നസീബ്, ജംഷീര്‍, കോഴിക്കോട് കക്കോടി സ്വദേശി നജ്മല്‍ എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. 2021ല്‍, സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പണം തട്ടിയെടുത്തെന്നാണു പരാതി.

താണയിലെ സാറ എഫ്എക്‌സ് എന്ന കമ്പനിക്കു വേണ്ടി പണം ശേഖരിക്കുന്ന കാപ്‌സ്‌ഗെയ്ന്‍ എന്ന സ്ഥാപനത്തില്‍ വച്ച് ജസീലയും നസീബും അഷ്‌റഫിന്റെ ഒമാനിലെ ഓഫിസില്‍ വച്ച് ജംഷീറും നജ്മലും റോബട്ടിക് ട്രേഡിങ്ങില്‍ നിക്ഷേപിച്ചാല്‍ നല്ല ലാഭം തരാമെന്നും തുകയുടെ 20% എല്ലാ മാസവും തരാമെന്നും പറഞ്ഞതായാണു പരാതിയിലുള്ളത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രേഡിങ് നടത്താമെന്നു വാഗ്ദാനം ചെയ്ത്, 2022 ജൂണ്‍ 4നും ഒക്ടോബര്‍ 3നും ഇടയില്‍ 43.59 ലക്ഷം രൂപ വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റും പ്രതികള്‍ കൈക്കലാക്കിയതായും പരാതിയില്‍ ആരോപിക്കുന്നു.

ക്രിപ്‌റ്റോ കറന്‍സിയുടെയും വിദേശ വ്യാപാരത്തിന്റെയും പേരില്‍ വാരം സ്വദേശി അമീന്റെ പക്കല്‍ നിന്നു 13 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ ജസീലയുടെ കൂട്ടാളികളായ ജംഷീറും നജ്മലുമാണ് പ്രതികള്‍. മരിച്ചു പോയ, ഉത്തരേന്ത്യന്‍ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഈ കേസില്‍ പ്രതികള്‍ പണമിടപാട് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 30% ലാഭം വാഗ്ദാനം ചെയ്ത് 2021 നും 2023നും ഇടയില്‍ വാരം സ്വദേശിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെടുത്തെന്ന കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

- Advertisement -

3 ലക്ഷം രൂപയാണ് മരിച്ചവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിന് ബന്ധുക്കള്‍ക്ക് ഇവര്‍ നല്‍കിയിരുന്നത്. കള്ളപ്പണമോ, തട്ടിപ്പിലൂടെ സമ്പാദിച്ച പണമോ കൈമാറുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. വന്‍തുകകളുടെ കൈമാറ്റം ശ്രദ്ധയില്‍ പെട്ട് ബാങ്കുകള്‍ അക്കൗണ്ടുകളെ കുറിച്ച് അന്വഷിക്കുമ്പോഴേക്കും ഇടപാടുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

- Advertisement -

തട്ടിപ്പിനിരയായ വാരം സ്വദേശിയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൈപ്പറ്റിയ 13 കോടിയില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ മരിച്ചവരുടെ അക്കൗണ്ടുകളിലാണ് നിക്ഷേപിക്കപ്പെട്ടിരുന്നത്. അക്കൗണ്ടുകളിലെ തിരിമറി അറിയാതെ ഇരകള്‍ നേരിട്ട് ഈ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയായിരുന്നു. കേസ് വന്നാല്‍ മുങ്ങാന്‍ സൗകര്യത്തിനായിരുന്നു ഇത്.

മരിച്ചവരുടെ അക്കൗണ്ട് വിവരങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരപ്പെടുത്തി തട്ടിപ്പുകാര്‍ക്ക് കൈമാറാന്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. 13 കോടി വാരം സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത കേസില്‍ വാരം സ്വദേശി ജംഷീര്‍, കോഴിക്കോട് സ്വദേശി നജ്മല്‍ എന്നിവരാണ് പ്രതികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week