അരിതയുടെ വീട്ടിലെത്തി, പശുവളർത്തൽ വിശേഷങ്ങൾ ചോദിച്ച് പ്രിയങ്ക ഗാന്ധി

കായംകുളം : യുഡിഎഫ് ക്യാംപിന് ആവേശമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തി. കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. അരിതയുടെ പശുവളര്‍ത്തല്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിയങ്ക, പിന്നീട് കൊല്ലം ജില്ലയിലെ പ്രചാരണത്തിനായി തിരിച്ചു.

റോഡ് ഷോ പുരോഗമിക്കുന്നതിന് ഇടയിലാണ് കായംകുളം നഗരത്തിൽ എത്തിയപ്പോൾ അരിത ബാബുവിന്റെ വീട്ടിലേക്ക് പോകാനായി പ്രിയങ്ക തീരുമാനിച്ചത്. പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രിയങ്ക അരിതയുടെ വീട്ടിലെത്തിയത്. അരിത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അച്ഛനും അമ്മയും പ്രിയങ്കയെ കാണാനായി മറ്റൊരു സ്ഥലത്തായിരുന്നു.

പ്രിയങ്ക നാലേകാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിച്ചു. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ റോഡ് ഷോ. വലിയതുറയിലാണ് സമാപനസമ്മേളനം.

തെക്കൻ കേരളത്തെ ഇളക്കിമറിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം മുന്നേറുന്നത്. സംസ്ഥാന സർക്കാരിനെയും, , മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. മമ്മൂട്ടി ചിത്രം ദി കിങ്ങിലെ ഡയലോഗ്​ ഓര്‍മിപ്പിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം.

കേരളത്തിന്​ എന്താണ്​ വേണ്ടതെന്നും മറ്റാരെക്കാളും നിങ്ങള്‍ക്ക്​ അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്‍റ്​ പ്രോസ്​പിരിറ്റി ഉണ്ടാവണം. സെന്‍സിറ്റിവിറ്റി ഉണ്ടാവണം- ഇങ്ങനെ മലയാളവും ഇംഗ്ലീഷും കലര്‍ത്തി പ്രസംഗവുമായി വേദിയില്‍ പ്രിയങ്ക കത്തികയറി. പ്രസംഗത്തിന്​ ശേഷം ദ കിങ്ങിലെ തേവള്ളി പറമ്പിൽ ജോസഫ്​ അലക്​സിന്‍റെ പശ്​ചാത്തല സംഗീതവും ചേര്‍ത്ത്​ പ്രിയങ്കയുടെ പ്രസംഗം വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ്​ സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്​തു​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News