26.9 C
Kottayam
Sunday, May 5, 2024

നിയന്ത്രണങ്ങളിൽ ഇളവ് വേണം; സ്ഥിതി തുടർന്നാൽ ബസുകൾ നിർത്തിയിടേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകൾ

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വേണമെന്ന് സ്വകാര്യ ബസുടമകൾ. നിയന്ത്രണം കടുപ്പിച്ചാൽ സർവ്വീസുകൾ നിർത്തിവെയ്‌ക്കേണ്ട സഹാചര്യമാണെന്നാണ് ബസുടമകൾ പറയുന്നത്. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്ന തീരുമാനം മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുഗതാതത്തിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത്. ബസുകളിൽ ഇരുന്ന് മാത്രം യാത്ര ചെയ്താൽ മതിയെന്ന നിർദ്ദേശം അപ്രായോഗികമാണെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്. മുഴുവൻ സീറ്റുകളിലും ആളെയിരുത്തിയ ശേഷം യാത്ര ആരംഭിച്ചാൽ വഴിയിൽ നിന്നും യാത്രക്കാരെ കയറ്റാൻ പറ്റാതാകുന്ന സാഹചര്യം ഉണ്ടാകും.

അധികം ആളെ കയറ്റരുതെന്ന നിർദ്ദേശം വൻ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും തീരുമാനം ഇരുട്ടടിയാണെന്നും സ്വകാര്യ ബസുടമകൾ പറഞ്ഞു. സ്ഥിതി തുടർന്നാൽ ബസ് സർവ്വീസുകൾ നിർത്തിയിടേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ് ബസുടമകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week