25.3 C
Kottayam
Saturday, May 18, 2024

‘ധൈര്യമുണ്ടെങ്കില്‍ നീ കൈവയ്ക്കടാ’ ഹര്‍ത്താല്‍ ദിനത്തില്‍ ബസ് തടഞ്ഞ സമരാനുകൂലികളെ സധൈര്യം നേരിട്ട് ഡ്രൈവര്‍; വീഡിയോ കാണാം

Must read

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപകമായി അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നു. പല ജില്ലകളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുകയും, കല്ലെറിയുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കോഴിക്കോട് വടകരയില്‍ ബസ് തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളും ബസ് ജിവനക്കാരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. നാദാപുരത്തു നിന്ന് വടകരയിലക്കേ് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടയാന്‍ ശ്രമിച്ചത്. ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സമരാനുകൂലികളെ ബസ് ജിവനക്കാരും സധൈര്യം നേരിട്ടു. ഒടുവില്‍ പോലീസ് എത്തി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഹര്‍ത്താല്‍ ആനുകൂലികള്‍ ബസ് തടയുന്നതിന്റെ ദൃശ്യങ്ങള്‍ ബസ് ജീവനക്കാര്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ബസ് തടഞ്ഞ പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

വൈറലായ വീഡിയോ:

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week