ഏറ്റുമാനൂര്‍ സ്‌കൂളിലെ ലൈംഗിക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാനാധ്യാപകനെ സ്ഥലം മാറ്റി

കോട്ടയം: ഏറ്റുമാനൂര്‍ സൂകളിലെ ലൈംഗീക ചൂഷണ പരാതി മൂടിവെക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെ സ്ഥലം മാറ്റി. എറണാകുളം ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പരാതി നല്കിയിട്ടും ഈ പരാതി പോലീസില്‍ നല്കാന്‍ പ്രധാന അധ്യാപകനായ വിജയന്‍ തയ്യാറായിരുന്നില്ല. കൂടാതെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടുകളാണ് തുടര്‍ന്നും പ്രധാന അധ്യാപകന്‍ സ്വീകരിച്ചത്. വിദ്യാര്‍ത്ഥികളോട് പരാതിയില്‍ നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ടതോടെയാണ് 95 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങിയത്.

കുട്ടികള്‍ തിരിച്ച് വരണമെങ്കില്‍ ഈ അധ്യാപകരെ മാറ്റണമെന്ന് മാതാപിതാക്കളും ശക്തമായി ആവശ്യപ്പെട്ടു. ഇതോടെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രധാന അധ്യാപകനായ വിജയനെ എറണാകുളം ജില്ലയിലേക്ക് സ്ഥലം മാറ്റിയത്. മുളന്തുരുത്തിയിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് സ്ഥലമാറ്റം. ഉത്തരവ് ഉടന്‍ നാടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.